കോളേജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി; എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കോളജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.

author-image
anu
New Update
കോളേജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി; എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

 

പത്തനംതിട്ട: കോളജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. എബിവിപി പ്രവര്‍ത്തകന്‍ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട ചെന്നിര്‍ക്കര ഐടിഐ കോളജ് ഗ്രൂപ്പിലായിരുന്നു ഇയാള്‍ മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. കോളേജില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആയുധങ്ങളുടെ ചിത്രം സഹിതം ഭീഷണി സന്ദേശം അയച്ചത്. ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Latest News kerala news