/kalakaumudi/media/post_banners/a77014583815b56be6366a2cf4a079449dd125fe5f046f5cd33b83a55fa13a2a.jpg)
പത്തനംതിട്ട: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ സുധി സദന്‍, വിഷ്ണു എന്നിവര്‍ അറസ്റ്റില്‍. പന്തളം എന്‍എസ്എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 21 നാണ് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പിന്നാലെ എബിവിപി പ്രവര്‍ത്തകരുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.