തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 മരണം, അഞ്ചുപേരുടെ നില ഗുരുതരം

കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.

author-image
Priya
New Update
തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 മരണം, അഞ്ചുപേരുടെ നില ഗുരുതരം

തൃശൂര്‍: കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

രണ്ടു സ്ത്രീകളും 4 പുരുഷന്മാരും അടക്കം ആറു പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

മൂന്നുപേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതില്‍ മിഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നോവ വാഹനം ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

thrissur accident death