കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

By web desk.06 12 2023

imran-azhar

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം.

 

ഉടന്‍ തന്നെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും അരുവിക്കരയില്‍ നിന്നും വെള്ളനാട് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബസും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച ഷിബിനും നിധിനും അയല്‍ വാസികളാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

 

 

 

OTHER SECTIONS