ജമ്മുകശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

By Web Desk.05 12 2023

imran-azhar

 

 


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. സോജില ചുരത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു.

 

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഐജാസ് മുഹമ്മദ് ശ്രീനഗര്‍ സ്വദേശിയാണ്.

 

മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.

 

സോനമാര്‍ഗിലേക്ക് പോവുകയായിരുന്നു വിനോദസഞ്ചാരികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. താഴ്ചയിലേക്ക് മറിഞ്ഞ് വാഹനം പൂര്‍ണമായും തകര്‍ന്നു.

 

 

 

 

OTHER SECTIONS