കണ്ണൂരില്‍ ബസ് ഇടിച്ചുമറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ ബസ് ഇടിച്ചുമറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം.

author-image
Web Desk
New Update
കണ്ണൂരില്‍ ബസ് ഇടിച്ചുമറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസ് ഇടിച്ചുമറിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം.

അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടു പേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. പാനൂര്‍ പാറാട്ട് കൊളവല്ലൂരിലെ അഭിലാഷ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് ആളിക്കത്തുകയായിരുന്നു. കൂത്തുപറമ്പില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്.

kerala police kannur accident