കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

By Web Desk.02 12 2023

imran-azhar

 

 

കോട്ടയം: എംസി റോഡില്‍ വെമ്പള്ളി തെക്കേ കവലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പട്ടിത്താനം റേഷന്‍കടപ്പടിയില്‍ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് - 59) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കളത്തൂര്‍ സ്വദേശി സാജന് ഗുരുതരമായി പരിക്കേറ്റു. സാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തു നിന്നും പട്ടിത്താനം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

OTHER SECTIONS