മഞ്ചേരിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

മഞ്ചേരിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

author-image
Web Desk
New Update
മഞ്ചേരിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്‌സിന, തെസ്‌നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേ തലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തില്‍പെട്ടത്. നാല് കുട്ടികളും 2 സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

സംഭവ സ്ഥലത്ത് വച്ച് തന്നെ നാലുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Sabarimala malappuram accident police