/kalakaumudi/media/post_banners/90a4366ed2c045acd82a4ad4a90839387ec3ea86157b9a0f6faed193e39d2fe9.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടര വയസ്സുകാരനും ഉണ്ട്. പരുക്കേറ്റവരെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.