ട്രാക്ടര്‍ ട്രോളി കുളത്തിലേക്കു മറിഞ്ഞ് അപകടം; കുട്ടികളടക്കം 15 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്ത്രീകളുമാണു മരിച്ചത്.

author-image
anu
New Update
ട്രാക്ടര്‍ ട്രോളി കുളത്തിലേക്കു മറിഞ്ഞ് അപകടം; കുട്ടികളടക്കം 15 പേര്‍ മരിച്ചു

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്ത്രീകളുമാണു മരിച്ചത്. മാഘ പൂര്‍ണിമ ദിനത്തില്‍ ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ പോകുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. കാറുമായി കൂട്ടിയിടിക്കുന്നതു തടയാന്‍ ശ്രമിക്കവേ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റവരെ കാസ്ഗഞ്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ധനസഹായമായി രണ്ടുലക്ഷം വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്കു 50000 രൂപ വീതവും നല്‍കും. പരുക്കേറ്റവര്‍ക്കു കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Latest News national news accident in uttarpradesh