ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; ചാലക്കുടിയില്‍ രണ്ട് മരണം

ചാലക്കുടിയില്‍ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.കാടുക്കുറ്റി സ്വദേശി മെല്‍വിന്‍(33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം.

author-image
webdesk
New Update
ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; ചാലക്കുടിയില്‍ രണ്ട് മരണം

തൃശൂര്‍: ചാലക്കുടിയില്‍ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.കാടുക്കുറ്റി സ്വദേശി മെല്‍വിന്‍(33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെല്‍വിന്‍.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.

അതേസമയം, ചാലക്കുടി മേലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമാണ് അപകടം ഉണ്ടായ്ത്. ചാലക്കുടി വി ആര്‍ പുരം ഉറുമ്പന്‍ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. കുന്നപ്പിള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉത്സവം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest News christmas thrissur newsupdate accident