/kalakaumudi/media/post_banners/a6852fb6285ff139a77d88abfd1b86c4dd8659bd5262769a27ec79c5143ce516.jpg)
കോട്ടയം: പാമ്പാടിയില്‍ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. ഷാപ്പുപടിയിലെ സുരേഷിന്റെ പശുവിനെ അയല്‍വാസിയാണ് ആക്രമിച്ചത്.
സംഭവത്തില്‍ കൂരോപ്പട തട്ടാംപറമ്പില്‍ ബിനോയിയെ അറസ്റ്റു ചെയ്തു. വ്യക്തിവൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണം.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബിനോയ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇയാളുടെ പശുവിന്റെ പാല്‍ കുറഞ്ഞുവരുന്നു. വീട്ടമ്മയായ മധ്യവയസ്‌ക കറന്നെടുക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് അവരുടെ പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.