കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം; ഹാസ്യതാരം അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

author-image
Greeshma Rakesh
New Update
കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം; ഹാസ്യതാരം അറസ്റ്റിൽ

വട്ടപ്പാറ: കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന്‌ നിലമേലിലേക്കു യാത്രച്ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന ബിനു അപമര്യാദയായി പെരുമാറുകയായിരുന്നു.

പ്രതിയുടെ ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്‌ഷനിൽ ബസ് നിർത്തി.തുടർന്ന് പ്രതി ബസിൽനിന്ന്‌ ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Thiruvananthapuram Arrest KSRTC Bus Sexual Assault binuk kamal