/kalakaumudi/media/post_banners/616ea1c8d4db99ba2b4501b01bcd441ddc8f7173ae3ba59d0d0b99c70f3bb9a4.jpg)
കൊല്ലം: നടന്‍ കുണ്ടറ ജോണി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടനാണ് ജോണി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. പിതാവ് ജോസഫ്, മാതാവ് കാതറിന്‍.
കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു.
1978-ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് കഴുകന്‍, അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍, കിരീടം, ചെങ്കോല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. ഭാര്യ: ഡോ. സ്റ്റെല്ല.