'ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങളുടെ ആശയങ്ങളും സ്വപ്‌നങ്ങളും ഒന്നാണ്...'

By Web Desk.01 11 2023

imran-azhar 


തിരുവനന്തപുരം: കേരളീയം പരിപാടിക്ക് ആശംസയുമായി മമ്മൂട്ടി. കേരളം കേരളത്തിന്റെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറുമെന്നും മമ്മൂട്ടി പറഞ്ഞു.

 

കേരളീയര്‍ ലോകത്തിനു തന്നെ മാതൃകയാവും. നമ്മുടെ രാഷ്ട്രീയം, ജാതി, മതം എല്ലാം വെവ്വേറെയാണ്. എന്നാല്‍ എല്ലാവരുടെയും വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നാണ് കേരളീയം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് ലോകത്തെ ശ്രദ്ധാ കേന്ദ്രമായി, എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.

 

തിരുവനന്തപുരത്ത് കേരളീയം മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടിയ്ക്കു പുറമെ ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന എന്നിവരും പങ്കെടുത്തു.

 

 

 

 

 

OTHER SECTIONS