വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന നടത്തിയതിന് ശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

author-image
Priya
New Update
വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന നടത്തിയതിന് ശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഇന്ന് രാവിലെ 6:30 നാണ് ഷിയാസിനെ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉളളതിനാല്‍ വ്യാഴാഴ്ചയാണ് ദുബായില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞത്. തുടര്‍ന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2021 ഏപ്രില്‍ മുതല്‍ ഷിയാസ് തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ മര്‍ദ്ദിച്ചു എന്നും കാസര്‍കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയില്‍ നിന്നും ഷിയാസ് ലക്ഷങ്ങള്‍ തട്ടി എടുത്തു എന്നും ആക്ഷേപമുണ്ട്.

Rape Case Arrest shiyas kareem