ക്യാപ്റ്റന് വിട; സംസ്‌കാരം വൈകീട്ട് 4:45ന്, ഒരു മണി വരെ പൊതുദര്‍ശനം

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന്. ഡിഎംഡികെ ആസ്ഥാനത്ത് വൈകുന്നേരം 4:45ന് ആണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

author-image
Priya
New Update
ക്യാപ്റ്റന് വിട; സംസ്‌കാരം വൈകീട്ട് 4:45ന്, ഒരു മണി വരെ പൊതുദര്‍ശനം

ചെന്നൈ: അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന്. ഡിഎംഡികെ ആസ്ഥാനത്ത് വൈകുന്നേരം 4:45ന് ആണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ബീച്ചിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 1 മണിയോടെ വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പോകും.

വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും ഇന്നലെ എത്തിയിരുന്നു.

actor funeral DMDK Vijayakanth