/kalakaumudi/media/post_banners/178c42605f9c3e6b1a15aeb53361d43a3d5bef13b25215bc7a22b66e1d2d99dc.jpg)
കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിയ കാറിനുള്ളില്‍ കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ ബാര്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിനോദിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയ്യപ്പനും കോശിയും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 47 ാമത്തെ വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.