നടന്‍ വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍

By Web Desk.18 11 2023

imran-azhar

 

 


കോട്ടയം: നടന്‍ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വൈകുന്നേരം 5.30 യോടെ അബോധാവസ്ഥയില്‍ വിനോദിനെ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരാണ് വിനോദിനെ അബോധാവസ്ഥയില്‍ കണ്ടത്.

 

2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരിക്കുകയായിരുന്നു വിനോദ്. മണിക്കൂറുകളോളം കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. കാറില്‍ തട്ടിവിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്നാണ് കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചത്.

 

വിനോദിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.

 

 

 

 

 

OTHER SECTIONS