വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്? ലക്ഷ്യം 2026ലെ തിരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട് !

author-image
Greeshma Rakesh
New Update
വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്? ലക്ഷ്യം 2026ലെ തിരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട് !

ചെന്നൈ: ദളപതി വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി നടൻ വിശാലും. വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യംകാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു ശേഷം ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു.എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോകുകയായിരുന്നു.

 

പാർട്ടിയുടെ പേര് എത്രയും വേഗം പ്രഖ്യാപിച്ച ശേഷം 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ.ഇതിനിടെ വിശാൽ തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കൾ നല ഇയക്കം’ (പൊതുജന നൻമയ്ക്കുള്ള സംഘം) എന്നാക്കി മാറ്റിയിരുന്നു.മാത്രമല്ല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും പ്രവർത്തകരെ നിയോഗിക്കുകയും ചെയ്തിരുന്നു.

makkal nala iyyakkam actor vishal CHENNAI politics