/kalakaumudi/media/post_banners/70f0a8b4aa6080c0ba7c3f6a3d869bd662372e47347eac026d7ac72dfab6584c.jpg)
ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഗൗതം അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ് അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡ് (എഎംഎന്‍എല്‍), ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഷെയറുകള്‍ ഉള്‍പ്പെടെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
അദാനി ഓഹരികള്‍ വാങ്ങിയത് എഎംഎന്‍എല്‍ വഴിയാണ്. ഐഎഎന്‍എസിന്റെ ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു. ഐഎഎന്‍എസിന്റെ പ്രവര്‍ത്തനവും മാനേജമെന്റ് നിയന്ത്രണവും ഇനി എഎംഎന്‍എല്ലിന് ആയിരിക്കും.
ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും എഎംഎന്‍എല്ലിനായിരിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്റെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു.
ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദാനി ഈ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. പിന്നാലെ എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു.