അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസ്: സുപ്രീം കോടതിയുടെ നിര്‍ണായക വിധി ബുധനാഴ്ച

അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ബുധനാഴ്ച. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്.

author-image
Web Desk
New Update
അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസ്: സുപ്രീം കോടതിയുടെ നിര്‍ണായക വിധി ബുധനാഴ്ച

ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ബുധനാഴ്ച. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക വിധി.

റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. ഒപ്പം സെബിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സെബി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.

adani hindenburg case india Supreme Court