/kalakaumudi/media/post_banners/e538cd4ceb5dbd8df6f21bc379c96d7d2b7b2eb01832d6692bb0d2dd16ef89a6.jpg)
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍, സൂര്യനോട് ഏറ്റവും അടുത്തായി വരുന്ന ഭ്രമണപഥത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ഭ്രമണപഥത്തിനു സമീപം എത്തിയത്.
നേരത്തെ നിശ്ചയിച്ച പാതയില്‍ത്തന്നെയാണ് പേടകമെന്നും അതിനാല്‍ ഇന്‍സെര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രോ അറിയിച്ചു.
ഈ വര്‍ഷം സെപ്റ്റംബര്‍ 2നാണ് ശ്രീഹൈക്കോട്ടയില്‍ നിന്ന് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൂര്യന്റെ പ്രതലത്തെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും പഠിക്കുക, സൂര്യന്റെ കാന്തിക വലയത്തെ മനസിലാക്കുക, അതിനു ഭൂമിയുടെ മേലുള്ള സ്വാധീനം തിരിച്ചറിയുക എന്നതൊക്കെയാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യങ്ങള്‍. 2024 ജനുവരി 6 ന് ദൗത്യം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ.