മധ്യപൂര്‍വേഷ്യയ്ക്ക് വിമാനങ്ങള്‍ക്ക് സിഗ്നല്‍ നഷ്ടപ്പെടുന്നു; കാരണം അജ്ഞാതം; മുന്നറിയിപ്പ്

മധ്യപൂര്‍വേഷ്യയ്ക്ക് മുകളില്‍ വിമാനങ്ങള്‍ക്ക് അജ്ഞാത കാരണങ്ങളാല്‍ സിഗ്നല്‍ നഷ്ടമാകുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

author-image
Web Desk
New Update
മധ്യപൂര്‍വേഷ്യയ്ക്ക് വിമാനങ്ങള്‍ക്ക് സിഗ്നല്‍ നഷ്ടപ്പെടുന്നു; കാരണം അജ്ഞാതം; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയ്ക്ക് മുകളില്‍ വിമാനങ്ങള്‍ക്ക് അജ്ഞാത കാരണങ്ങളാല്‍ സിഗ്നല്‍ നഷ്ടമാകുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഈ മേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്ക് സിഗ്നല്‍ നഷ്ടമാകുകയോ തെറ്റായ വിവരങ്ങള്‍ കാണിക്കുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയത്.

വടക്കന്‍ ഇറാഖിനും അസര്‍ബൈജാനും ഇടയിലുള്ള മേഖലയിലാണ് അസാധാരണ പ്രതിഭാസം സംഭവിക്കുന്നത്. സിഗ്നല്‍ തകരാറിന്റെ കാരണം വ്യക്തമല്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുളള ഇലക്ട്രോണിക് യുദ്ധസാമഗ്രികളാവാം ഇതിനു കാരണമെന്ന് കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തിലം സ്ഥിരീകരണമില്ല.

വിമാനത്തിന് ലഭിക്കുന്ന തെറ്റായ ജിപിഎസ് സിഗ്‌നല്‍ അപകടങ്ങള്‍ക്കു കാരണമാകും. സിഗ്നല്‍ ശരിയാണെന്ന അനുമാനത്തില്‍ ഗതിനിര്‍ണയ സംവിധാനം വിമാനം പോകേണ്ട വഴി നിശ്ചയിക്കും. യഥാര്‍ഥത്തില്‍ സഞ്ചരിക്കേണ്ട പാതയില്‍ നിന്ന് ഏറെ വഴിമാറിയാകാം വിമാനം സഞ്ചരിക്കുന്നത്. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം.

india world news Middle East directorate of civil aviation