/kalakaumudi/media/post_banners/98c6c42ecbc9c39cf3929d1b58bbe5f4211e5616651a6adfe2694bc8ddeeaa0c.jpg)
ആഗ്ര: മകളെ ട്രെയിന്‍ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനുമിടയില്‍പ്പെട്ട് പിതാവിന് ദാരുണാന്ത്യം. ആഗ്രയില്‍ രാജാ കി മാണ്ഡി റെയില്‍വേ സ്റ്റേഷിലാണ് ദാരുണസംഭവം.ആഗ്രയിലെ പ്രശസ്ത ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ലഖന്‍ സിംഗ് ഗാലവ് ആണ് അപകടത്തിൽ മരിച്ചത്.
മകളെ ട്രെയിന്‍ കയറ്റിവിടാന്‍ രാജാ കി മാണ്ഡി റെയില്‍വേ സ്റ്റേഷിൽ എത്തിയതായിരുന്നു ഡോ.ലഖന്‍. മകളെ അകത്ത് കയറ്റിയ ശേഷം ട്രെയിന്‍ മുന്നോട്ടുനീങ്ങിയ സമയം പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ലഖന്‍ കുടുങ്ങുകയായിരുന്നു.ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.