/kalakaumudi/media/post_banners/834a272068ffbca1fbd97e34b97e12ca79c4c4f0fbe73142cbe7241444d8dfdf.jpg)
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്.
ഇതോടൊപ്പം ആഘോഷങ്ങള്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്.
കോവിഡ് വകഭേദങ്ങളായ ഒമിക്രോണും ജെ എന്‍ വണ്ണും പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
