/kalakaumudi/media/post_banners/d451f422b2ce0c97a18a828c3c2466dcc9b1f1baf82031decde61d076b8f950e.jpg)
അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിങ് 24 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. ഒരു ദിവസം 70 പേര്‍ക്കാണ് ട്രെക്കിങിന് അവസരം. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ ബുധനാഴ്ച മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും അപ്‌ലോഡ് ചെയ്യണം.
ഒരു ദിവസം 30 പേരില്‍ കൂടാതെ ഓഫ്‌ലൈന്‍ ബുക്കിംഗ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ്‌ലൈന്‍ ബുക്കിംഗ് ട്രെക്കിംഗിന് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഉള്‍പ്പെടാതെ ഒരു ദിവസം 2500 രൂപയാണ് ട്രെക്കിങ് ഫീസ് എന്ന് വനംവകുപ്പ് അറിയിച്ചു.
14 വയസ് മുതല്‍ 18 വയസ് വരെയള്ളവര്‍ക്ക് രക്ഷിതാവിനൊപ്പമോ രക്ഷിതാവിന്റെ അനുമതിപത്രത്തോടൊപ്പമോ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിങ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 0471-2360762