അഗ്നിവീര്‍ ട്രെയിനി മരിച്ച നിലയില്‍; മരിച്ചത് പത്തനംതിട്ട സ്വദേശിനി

By we.28 11 2023

imran-azhar

 

 


ന്യൂഡല്‍ഹി: അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെട്ട് നാവികസേനയിലെ പരിശീലനത്തിനായി മുംബൈയിലെത്തിയ മലയാളി യുവതിയെ മുംബൈയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശിനി അപര്‍ണ വി.നായരെ (20) യാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ച മുമ്പാണ് പരിശീലനത്തിനായി അപര്‍ണ്ണ മുംബൈയിലെത്തിയതെന്ന് അറിയുന്നു.

 

യുവതിയും അവരുടെ ആണ്‍ സുഹൃത്തും തമ്മിലുണ്ടായ വഴക്കാണ് യുവതി ജീവനൊടുക്കുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച ആണ്‍സുഹൃത്തുമായി യുവതി വഴക്കിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. വഴക്കിനൊടുവില്‍ താന്‍ ജീവനൊടുക്കുമെന്ന് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം.

 

ഇതിന് പിന്നാലെയാണ് യുവതിയെ മുംബൈ മലാദ് വെസ്റ്റിലെ ഐ.എന്‍.എസ് ഹംലയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസും നാവികസേനയും അന്വേഷണം ആരംഭിച്ചു. മല്‍വാനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നാണ് അഗ്‌നിപഥ് സ്‌കീമില്‍ അഗ്‌നിവീറായി നിയമനം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ആറ് മാസത്തെ നാവികസേന പരിശീലനത്തിനായാണ് അപര്‍ണ മുംബൈയിലെത്തിയത്.

 

 

 

 

 

OTHER SECTIONS