എയര്‍ ഇന്ത്യ സര്‍വ്വീസ് എന്‍ജിനീയര്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു

എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എന്‍ജിനീയറായ രാം പ്രകാശ് സിംഗ് (56) വിമാനത്തില്‍ നിന്ന് താഴെ വീണ് മരിച്ചു.

author-image
Web Desk
New Update
എയര്‍ ഇന്ത്യ സര്‍വ്വീസ് എന്‍ജിനീയര്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എന്‍ജിനീയറായ രാം പ്രകാശ് സിംഗ് (56) വിമാനത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ല്‍ വച്ച് വിമാനത്തിന്റെ സര്‍വ്വീസ് ചെയ്യുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഉയരത്തിലുള്ള പടിയില്‍ നിന്നും താഴെയ്ക്ക് തെന്നിവീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. വീഴ്ച്ചയില്‍ തലക്ക് സാരമായി പരിക്കേറ്റ രാം പ്രകാശിനെ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

air india accident india