ദുബായ് - സൂറത്ത് സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഞായറാഴ്ച സൂറത്തിൽ നിന്ന് 171 യാത്രക്കാരുമായി ആദ്യ വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.

author-image
Greeshma Rakesh
New Update
ദുബായ് - സൂറത്ത് സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : ദുബായ് - സൂറത്ത് റൂട്ടിൽ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.സൂറത്ത് വിമാനത്താവളത്തിന് രാജ്യാന്തര പദവി നൽകിയതിനു പിന്നാലെയാണ് പുതിയ തുടക്കം. ഞായറാഴ്ച സൂറത്തിൽ നിന്ന് 171 യാത്രക്കാരുമായി ആദ്യ വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.

ദുബായിലേക്ക് ആഴ്ചയിൽ 4 സർവീസും ഷാർജയിലേക്ക് 5 സർവീസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക.അവാർഡ് വിന്നിംങ് ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും ബുക്കിംഗ് നടത്താം.ഷാർജ, ദുബായ് എന്നിവയ്ക്ക് പുറമേ, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് എഐഎക്സ് പ്രതിദിന സർവ്വീസുകൾ നടത്തുന്നുണ്ട്.

surat air india express dubai flight service