പഞ്ചാബിലെ കത്തിക്കല്‍ തുടരുന്നു, ബസുകള്‍ നിയന്ത്രിക്കാനും നീക്കം

By Web Desk.16 11 2023

imran-azhar

 

 


ന്യൂഡല്‍ഹി: ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കല്‍ രൂക്ഷമാക്കിയ ഡല്‍ഹിയിലെ വായുമലിനീകരണം പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നത് മൂലം ഗുരുതരമായ അവസ്ഥയില്‍ നില നില്‍ക്കുന്നു. ഡല്‍ഹിയിലെ ഏതാണ്ട് എല്ലാ സ്ഥലത്തും വായു നിലവാര സൂചിക ശരാശരി 401 ആണ് രേഖപ്പെടുത്തിയത്. അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായ 13 കേന്ദ്രങ്ങളില്‍ അഗ്‌നിരക്ഷ സേന ടാങ്കറുകളില്‍ വെള്ളം കൊണ്ടുവന്ന് തളിക്കുന്നുണ്ട്. 215 ആന്റി സ്‌മോഗ് ഗണ്ണുകള്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കുന്നുണ്ട്.

 

സുപ്രീം കോടതിയുടെ കര്‍ശന വിലക്ക് നിലനില്‍ക്കെ കഴിഞ്ഞ ദിവസവും പാടങ്ങളില്‍ തീയിട്ടതിന് 2,544 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തത്ക്കാലം കേസുകളെടുക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

ബസുകള്‍ക്ക് നിയന്ത്രണം വന്നേക്കും

 

ഡല്‍ഹിയില്‍ സിഎന്‍ജി, ഇലക്ട്രിക്, ബിഎസ് - 6 ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ ഓടുന്ന ബസുകള്‍ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാനാണ് ഡല്‍ഹി സര്‍ക്കാര്‍ നീക്കം. അത്തരം ബസുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞേക്കും.

 

 

 

 

 

 

OTHER SECTIONS