ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം; ഒറ്റ ദിവസം കൊണ്ട് വായുമലിനീകരണ സൂചിക 309 ആയി

ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമാകുന്നു. വായുമലിനീകരണ സൂചിക 309 ആയി ഉയര്‍ന്നു.

author-image
Web Desk
New Update
ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം; ഒറ്റ ദിവസം കൊണ്ട് വായുമലിനീകരണ സൂചിക 309 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമാകുന്നു. വായുമലിനീകരണ സൂചിക 309 ആയി ഉയര്‍ന്നു. വായുമലിനീകരണം ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍.

ദില്ലിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു, ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്. ദില്ലി സര്‍വകലാശാല മേഖലയില്‍ 330 ഉം, ദില്ലി വിമാനത്താവള മേഖലയില്‍ 325 ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം കുറയാന്‍ കാരണം.

വരും ദിവസങ്ങളിലും വായുമലിനീകരണ തോത് ഉയരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസും കൂട്ടിയിട്ടുണ്ട്. ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രിയിക്കാനുമാണ് നിര്‍ദേശം. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിക്കുന്ന അടുപ്പുകള്‍ കത്തിക്കുന്നത്് നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ യോഗം ചേര്‍ന്ന ശേഷം തുടര്‍ നടപടികളുണ്ടാകും.

Latest News newsupdate air pollution delhi delhi pollution