ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കം; എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷകരമായ തുടക്കം. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

author-image
Web Desk
New Update
ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കം; എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷകരമായ തുടക്കം. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

എച്ച്. സലാം എം.എല്‍.എ. മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ എം.ആര്‍. പ്രേം, എ.എസ്. കവിത, നഗരസഭാ കൗണ്‍സിലര്‍ പ്രഭ ശശികുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡെപ്യൂട്ടി കളക്ടറും ഡി.ടി.പി.സി സെക്രട്ടറിയുമായ ആശ സി. എബ്രഹാം, ഡി.റ്റി.പി.സി. എക്‌സിക്യൂട്ടീവ് അംഗം കെ.ആര്‍. ഭഗീരതന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫെസ്റ്റിന്റെ ഭാഗമായി സംഗീത സംവിധായകന്‍ ഗൗതം വിന്‍സന്റും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. ഡിസംബര്‍ 31 വരെ നാല് ദിവസങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

kerala Tourism alappuzha beach fest