ബഹ്‌റൈനില്‍ മലയാളി മര്‍ദനമേറ്റ് മരിച്ചു

ബഹ്‌റൈനിലെ മനാമയില്‍ മലയാളി കൊല്ലപ്പെട്ടതില്‍ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുടെ മര്‍ദനമേറ്റാണെന്ന് റിപ്പോര്‍ട്ട്.

author-image
Athira
New Update
ബഹ്‌റൈനില്‍ മലയാളി മര്‍ദനമേറ്റ് മരിച്ചു

കോഴിക്കോട്; ബഹ്‌റൈനിലെ മനാമയില്‍ മലയാളി കൊല്ലപ്പെട്ടതില്‍ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുടെ മര്‍ദനമേറ്റാണെന്ന് റിപ്പോര്‍ട്ട്. കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സാധനം വാങ്ങി പണം നല്‍കാതെ പോകാന്‍ യുവാവിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് ബഷീറിന് മര്‍ദനമേറ്റത്. പ്രതിയായ ബഹ്‌റൈന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.

റിഫയിലെ ഹാജിയാത്തില്‍ 25 വര്‍ഷമായി കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു ബഷീര്‍. യുവാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല.

 

 

Latest News news updates