/kalakaumudi/media/post_banners/a11fdb4128dafc193642323eac6a1fe60b3532bf9d89c2dd2cb36572d4638b0d.jpg)
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ഭീഷണിയില്‍ തമിഴ്‌നാട്. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ തമിഴ്‌നാട്ടില്‍ 118 ട്രെയിനുകള്‍ റദ്ദാക്കി. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ തീയതികളിലെ ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെയാണ് റദ്ദാക്കിയത്.
തമിഴ്‌നാട്ടിലെ വടക്കന്‍ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കന്‍ തീര ജില്ലകളിലും അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
പുതുച്ചേരിയില്‍ നിന്ന് 420 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത.് ഞായറാഴ്ച ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ നാലിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനുശേഷം മഴ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേന തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ 18 സംഘങ്ങളെ വിന്യസിച്ചു.