/kalakaumudi/media/post_banners/ffbff2b8680309d74ac788caf6fff8354c38b891f858983bc0f93e006938a747.jpg)
ബെംഗളൂരു: പുതുവർഷം വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തിയതായി ഐഎസ്‍ആർഒ അറിയിച്ചു. ജനുവരി ഒന്നിന് വിക്ഷേപിച്ച എക്സ്പോസാറ്റ് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി 400 ഭ്രമണം പൂർത്തിയാക്കി.ഇനി 73 ദിവസം കൂടി ഭ്രമണപഥത്തിൽ തുടരുമെന്നും എല്ലാ പേലോഡുകളും പ്രവർത്തനക്ഷമമാണെന്നും ഐഎസ്‍ആർഒ വ്യക്തമാക്കി.
വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്തുന്നതിനായി ഐഎസ്‍ആർഒ വിക്ഷേപിച്ച ആദ്യ സാറ്റ്ലൈറ്റാണ് എക്‌സ്‌പോസാറ്റ്.മാത്രമല്ല പിഎസ്എൽവിയുടെ 60-ാം വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്.
2024 തുടക്കത്തിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു. തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്‌സ്‌പോസാറ്റ് വിക്ഷേപണംകൊണ്ട് ഐഎസ്‍ആർഒ ലക്ഷ്യമിടുന്നത്.