ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ വാദം നടക്കും

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും.

author-image
Priya
New Update
ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ വാദം നടക്കും

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും.

എറണാകുളം പോക്‌സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ ഉള്‍പ്പടെ 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.അതേസമയം, സര്‍ക്കാരും, ജയില്‍ അധികൃതരും പ്രൊബേഷണറി ഓഫീസറും പ്രതിയുടെ മനസിക നില പരിശോധന റിപ്പോര്‍ട്ടുകള്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

നേരത്തെ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ശിക്ഷാ വിധി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ റിപ്പോര്‍ട്ടായി ഹാജരാക്കിയിട്ടുണ്ട്.

അഞ്ചുവയസ്സുകാരിക്ക് നേരെ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

aluva murder case Asfaq Alam