/kalakaumudi/media/post_banners/c8ca960f19707e277cdafe99db22a4c11dc8bd75045e91282b290615c37a2be9.jpg)
വാഷിംഗ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഹെന്റി എ. കിസിഞ്ജര്‍ അന്തരിച്ചു. ബുധനാഴ്ചയാണ് അന്ത്യം. 100 വയസ്സായിരുന്നു. കണക്റ്റിക്കട്ടിലെ വസതിയിൽ വച്ചാണ് മരണമെന്ന് കിസിഞ്ചർ അസോസിയേറ്റ്സ് പറഞ്ഞു.
ശതാബ്ദി കഴിഞ്ഞിട്ടും സജീവമായിരുന്ന കിസിഞ്ജര്റിന് നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്.
അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിസിഞ്ജര്‍, ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാര്‍ക്ക് കീഴിലില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.