/kalakaumudi/media/post_banners/d14d8cefd134550d90aefea192ee67834a88321f6be169ed0b1d96ffd416bf12.jpg)
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13-ന് തിരുവനന്തപുരത്തെത്തും. കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിനാണ് പൊതുയോഗം.
കേരള പദയാത്ര 12-ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കണക്കിലെടുത്താണ് ഇത് 13-ലേക്ക് മാറ്റിയത്.