/kalakaumudi/media/post_banners/e0ac1e677a4b6d94094c1d6db13d8940493f99901d13152397a99a4779f49673.jpg)
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും 3 മണിക്ക് സിഐടിയു ഓഫീസിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും.
ഇന്നലെ വൈകീട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം കുറേ നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അര്‍പ്പിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം.
അതിന് ശേഷം മേട്ടുക്കടയില്‍ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന യോഗത്തില്‍ പങ്കെടുക്കും.
1937 ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987-ല്‍ കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും ആറ്റിങ്ങലിന്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി.