അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ശനിയാഴ്ച തുടക്കം

പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, ഹോമങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

author-image
Web Desk
New Update
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ശനിയാഴ്ച തുടക്കം

തിരുവനന്തപുരം: പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, ഹോമങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

ജനുവരി എഴ് ഞായറാഴ്ച രാവിലെ 11 മണിയ്ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു ധര്‍മ്മ പരിഷദ് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മത, സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, സിനിമാ താരങ്ങളായ സുരേഷ് കുമാര്‍, മേനക സുരേഷ്, വിവേക് ഗോപന്‍ തുടങ്ങിയ പ്രമുഖര്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വിവേകാനന്ദ ജയന്തിയായ ജനുവരി 12 നാണ് സമ്മേളനം സമാപിക്കുന്നത്.

kerala Thiruvananthapuram ananthapuri hindu maha sammelan