ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരൻ; ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കശ്മീർ അതിർത്തിയിൽ ആക്രണണങ്ങളും സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ 2022 ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്

author-image
Greeshma Rakesh
New Update
ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരൻ; ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലമാബാദ്: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ പാകിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജമ്മു കശ്മീരിലെ പുൽവാമ ജില്ല സ്വദേശിയായിരുന്നു ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ.യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു.

 

കശ്മീർ അതിർത്തിയിൽ ആക്രണണങ്ങളും സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ 2022 ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

 

മരണത്തിലേക്ക് നയിച്ച സാഹചര്യം ഇപ്പോഴും വ്യക്തമല്ല.ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പങ്കാളിയായ ഇയാൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സെക്രട്ടറി ജനറലായും തഹ്‌രീക്-ഉൽ-മുജാഹ്ദീന്റെ അമീറായും പ്രവർത്തിച്ചിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഭീകരൻ.

 

കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാനിൽ നിരവധി പ്രമുഖ ഭീകരർ കൊല്ലപ്പെടുകയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

 

pakistan terrorist sheikh jameel ur rehman mysterious circumstances