കൊയിലാണ്ടിയിലും എസ്എഫ്ഐക്കാരുടെ മർദനം; പൊലീസിൽ പരാതി നൽകി വിദ്യാർത്ഥി

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് പരാതിയിൽ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം

author-image
Greeshma Rakesh
New Update
കൊയിലാണ്ടിയിലും എസ്എഫ്ഐക്കാരുടെ മർദനം; പൊലീസിൽ പരാതി നൽകി വിദ്യാർത്ഥി

കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആക്രമിച്ചതായി പരാതി.കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻ്റ് സയൻസ് കോളേജിലായിരുന്നു സംഭവം.റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം.ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തി.ഭയം കാരണം ഡോക്ടറോട് ഒന്നും പറഞ്ഞില്ലെന്നും മർദനമേറ്റ അമൽ വ്യക്തമാക്കി.

 

ക്ലാസിലെ വിദ്യാർത്ഥി അടക്കം മർദിച്ച സംഘത്തിൽ ഉണ്ടായിരുന്നു.വീട്ടിൽ എത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോൾ ആണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് പരാതിയിൽ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം.

sfi attack Koyilandy college Ragging complaint