ആന്റി ബയോട്ടിക്കുകള്‍ ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ നല്‍കരുത്, മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി:വീണാ ജോര്‍ജ്

നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും.ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പർ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
ആന്റി ബയോട്ടിക്കുകള്‍ ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ നല്‍കരുത്, മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി:വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുതെന്ന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അങ്ങനെ ചെയ്യുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും.ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പർ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതെസമയം കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍  പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.

കാരുണ്യയില്‍ മരുന്ന് ലഭിക്കുന്നില്ലെങ്കില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും. ഇതില്‍ കേന്ദ്രവിഹിതം 60 ശതമാനമാണെന്നും കേന്ദ്രം അത് നല്‍കുന്നില്ലെന്നും വീണാ ജോർജ് ആരോപിച്ചു. കേരളത്തിന് 826 കോടിയോളം രൂപ കേന്ദ്രവിഹിതമായി കിട്ടാനുണ്ട്.കോബ്രാന്‍ഡിങ് പ്രശ്‌നം ഉന്നയിച്ചാണ് കേന്ദ്രം ഫണ്ട് നല്‍കാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

antibiotic use medical shop kerala veena george