/kalakaumudi/media/post_banners/ee68b130318e5eb59ad639f50d73e19b7a6ddb70a55196fd0d74bb70d7b16703.jpg)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവര്‍ നേരത്തേ ഇക്കാര്യം പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത്.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ആണ് അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് അറിയാതെയോ അനുമതി ഇല്ലാതെയോ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്.
വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളില്‍ പുലര്‍ത്തേണ്ട ജാഗ്രതയും ചര്‍ച്ചയാകും.