മലയാളിയടക്കം 8 മുന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ

ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളിയടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ച ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധിക്കെതിരെ ഇന്ത്യ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

author-image
Web Desk
New Update
മലയാളിയടക്കം 8 മുന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളിയടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ച ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധിക്കെതിരെ ഇന്ത്യ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച ജയിലില്‍ കഴിയുന്നവരുമായി സംസാരിക്കാന്‍ സാധിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ കോടതി വിധി രഹസ്യാത്മകമാണെന്നും നിയമ വകുപ്പുമായി വിധി പങ്കുവച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഞങ്ങള്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ എല്ലാ നിയമപരമായ സഹായവും കോണ്‍സുലര്‍ പിന്തുണയും നല്‍കുന്നത് തുടരും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റില്‍ ഖത്തറിലെ ഒരു പ്രതിരോധ കമ്പനിയായ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജി ആന്റ് സര്‍വ്വീസസില്‍ ജോലി ചെയ്യവെയാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ സുരക്ഷ സേന കസ്റ്റഡിയിലെടുത്തത്. റോയല്‍ ഒമാന്‍ എയര്‍ ഫോഴ്‌സ് റിട്ട. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സി.ഇ.ഒ. ഇയാളെയും ഖത്തര്‍ സുരക്ഷസേന ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

കേസില്‍ എട്ട് പേരും പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഖത്തര്‍ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ 2022 ആഗസ്റ്റ് മുതല്‍ എട്ട് പേരും ഖത്തര്‍ ജയിലില്‍ കഴിയുകയാണ്. 2023 മാര്‍ച്ച് അവസാനമാണ് കേസില്‍ ആദ്യ ഹിയറിംഗ് നടന്നത്.

india court qatar world news international news