/kalakaumudi/media/post_banners/a2e6fd81f7b95c6d6db6c30c2b96ae55e38a256303af2652492c196cd79b3377.jpg)
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ 2 ഒഴിവുകളിലേക്കുള്ള നിയമനം ഈ മാസം 15 നകം. നിയമനത്തിനു ശേഷം മാത്രമേ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കൂ.
ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കും. കഴിഞ്ഞ ദിവസം അരുണ്‍ ഗോയല്‍ രാജിവച്ചിരുന്നു. ഇതോടെയാണ് ഒഴിവുകള്‍ വന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ളത്. പുതിയ കമ്മിഷണര്‍മാരെ കണ്ടെത്താനായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ അധ്യക്ഷതയില്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചു. സിലക്ഷന്‍ കമ്മിറ്റി യോഗം മാര്‍ച്ച് പതിമൂന്നിനോ പതിനാലിനോ ചേരും. രാഷ്ട്രപതിയാണ് കമ്മിഷണര്‍മാരെ നിയമിക്കുന്നത്.