/kalakaumudi/media/post_banners/7ecb833e8db5957e3919c18adfb98ca1ac7768a440dbfeb721048369dbb9dc08.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ടു കാര്യമില്ലെന്നും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണറെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനന്തമായി പിടിച്ചുവച്ചിരിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമാണിത്.
8 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുണ്ട്. 3 ബില്ലുകള്‍ പാസാക്കിയിട്ട് ഒരു വര്‍ഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്. ഗവര്‍ണര്‍ സര്‍വകലാശാല ബില്ലില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്.
നിയമനടപടി സ്വീകരിക്കുന്നതിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ, കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.