ജമ്മുകശ്മീരില്‍ ആര്‍മി ട്രെക്കുകള്‍ക്കു നേരെ ഭീകരാക്രമണം; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ആര്‍മി ട്രക്കുകള്‍ക്കു നേരെ ഭീകരാക്രമണം. സംഭവത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്നു സൈനികര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തു.

author-image
Web Desk
New Update
ജമ്മുകശ്മീരില്‍ ആര്‍മി ട്രെക്കുകള്‍ക്കു നേരെ ഭീകരാക്രമണം; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

പ്രതീകാത്മക ചിത്രം

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ആര്‍മി ട്രക്കുകള്‍ക്കു നേരെ ഭീകരാക്രമണം. സംഭവത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്നു സൈനികര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തു.

രജൗറി മേഖലയിലെ തനമാണ്ടിയില്‍ ഭീകര്‍ക്കു വേണ്ടിയുള്ള സംയുക്ത തിരച്ചിലിനായി പോയ സൈനികസംഘത്തെയാണ് ഒളിഞ്ഞിരുന്ന് ഭീകരര്‍ ആക്രമിച്ചത്. രണ്ട് സൈനിക വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു. കൂടുതല്‍ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

രജൗരി ജില്ലയില്‍ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റനുള്‍പ്പെടെ രണ്ട് പേര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

army india national news jammu and kashmir