/kalakaumudi/media/post_banners/cbecf8f9751b3ab4893386fe063b7b7466079e783aca36f5e628c674331179ec.jpg)
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നാലാമത്തെ സമൻസും അവഗണിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. എന്നാൽ വ്യാഴാഴ്ച ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും.
മദ്യനയ അഴിമതി കേസിൽ ഇത് നാലാം തവണയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡിയുടെ സമൻസ് അവഗണിച്ച് ഹാജരാകാതിരിക്കുന്നത്. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദേശം.
സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനുമുള്ള തീരുമാനത്തിലാണ് കെജ്രിവാൾ.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള കെജ്രിവാളിന്റെ യാത്ര.
തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.അതെസമയം അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ നിയമനടപടികളിൽ നിന്നും ഓടി ഒളിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്തുവന്നു.കഴിഞ്ഞ ഒക്ടോബറിൽ ആണ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആദ്യമായി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.